Section

malabari-logo-mobile

കോവാക്‌സിന്‍ കുട്ടികള്‍ക്കും; യുഎസ്സില്‍ അടിയന്ത്ര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്

HIGHLIGHTS : Covaxin May Be Administered On US Minors Soon As Bharat Biotech’s Partner Seeks EUA

വാഷിങ്ടണ്‍: അമേരിക്കയിലെ രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോടാണ് അനുമതി തേടിയിരിക്കുന്നത്. ഒക്യൂജെന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഭാരത് ബയോടെക് വികസിപ്പിച്ച കൊറോണ വൈറസ് വാക്സിന്‍ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു. നിലവില്‍ പതിനേഴ് രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരമുണ്ട്.

sameeksha-malabarinews

2-18 വയസ്സിനിടിലുള്ള 526 കുട്ടികളില്‍ നടത്തി പീഡിയാട്രിക് ക്ലിനിക്കല്‍ ട്രയലിന്റെ അടിസ്ഥാനത്തിലാണ് ഒക്യുജെന്‍ അടിയന്ത്ര ഉപയോഗത്തിനുള്ള അനുമതി തേടിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലെ പരീക്ഷണമാണ് ഇതുവരെ പൂര്‍ത്തിയായത്. കോവാക്‌സിന്‍ സുരക്ഷ, പ്രതികരണം, പ്രതിരോധം എന്നിവ വിലയിരുത്തുന്നതിനാണ് ഇത് നടത്തിയത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV)യുമായി സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!