ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ നാളെ ഉന്നതതല യോഗം

ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമലയിലേക്കുള്ള റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ച ഉന്നതതലയോഗം നാളെ പത്തനംതിട്ടയില്‍ നടക്കും, ഉച്ചക്കു ശേഷം മൂന്നു മണിക്കാണ് യോഗം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡപ്യൂട്ടി സ്പീക്കര്‍, എം എല്‍ എമാര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടവും ശബരിമല റോഡുകളുടെ പ്രവൃത്തി നിര്‍മ്മാണപുരോഗതിയും പരിശോധിച്ച ഉന്നതതല സംഘത്തിന്റെ വിലയിരുത്തലും യോഗത്തില്‍ ചര്‍ച്ചയാകും.പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് റോഡ് നിര്‍മ്മാണം വിലയിരുത്തിയത്.

മൂന്ന് ചീഫ് എഞ്ചിനിയര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. അപ്രതീക്ഷിത മഴ തുടരുന്ന സാഹചര്യത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടികളും ചര്‍ച്ചയാകും

 

Share news
error: Content is protected !!
Scroll to Top