മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ ആശുപത്രിയില്‍ തീപിടുത്തം. തീപിടുത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ആശുപത്രിയിലെ ഐസിയും യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.മരിച്ചത് കോവിഡ് രോഗികളാണ്.
തീപിടുത്തമുണ്ടായ സമയത്ത് 17 പേര്‍ ഐസിയുവില്‍ ഉണ്ടായിരുന്നതായി ജില്ലാകളടര്‍ അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാനുണ്ടായ കാരണം എന്നാണ് പ്രാഥമിക വിവരം. തീപിടുത്തം നടന്ന ഉടന്‍തന്നെ സ്ഥലത്തെത്തിയ അഗ്നിശമന ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



