Section

malabari-logo-mobile

സൗദി അറേബ്യയില്‍ 8 മണിക്കൂറിലധികം ജോലി ചെയ്താല്‍ അധിക വേതനം നല്‍കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.

HIGHLIGHTS : Ministry of Human Resources and Social Development to pay additional wages if you work more than eight hours in Saudi Arabia.

ജിദ്ദ : സൗദി അറേബ്യയില്‍ എട്ട് മണിക്കൂറിലധികം ജോലി ചെയ്താല്‍ അധിക വേതനം നല്‍കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.

കൂലിയില്ലാത്ത ഓവര്‍ടൈം ജോലി നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. പരാതിക്കാര്‍ക്ക് മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. സ്വകാര്യ മേഖലയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഓവര്‍ടൈം വേതനം നല്‍കണം. ഇതാണ് നിലവിലെ നിയമമെന്നും മന്ത്രാലയം വ്യക്തമാക്കി.

sameeksha-malabarinews

സ്വകാര്യ മേഖലയിലെ ജോലി സമയം ദിവസം എട്ട് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ്. ഇതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്ന അധിക വേതനം നല്‍കണം. ഓരോ അധിക മണിക്കൂറിനും അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഓവര്‍ടൈം വേതനം നല്‍കണം. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുഴുവന്‍ സമയ ജോലിയുടെ അടിസ്ഥാനത്തിലാണ് ശമ്പളം നല്‍കുന്നത്.

പഞ്ചിംഗ് സംവിധാനമുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ജോലി സമയ രേഖകള്‍ പോലും തൊഴില്‍ കേസുകളില്‍ നിര്‍ണായകമാകും. പരാതിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. ശമ്പളം നല്‍കാത്തതുള്‍പ്പെടെയുള്ള കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!