Latest News

മലബാര്‍ സ്‌പെഷ്യല്‍ കലത്തപ്പം സൂപ്പര്‍ ടേസ്റ്റില്‍ വീട്ടിലുണ്ടാക്കാം

മലബാർ ഭാഗങ്ങളിൽ വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും രുചികരമായ വിഭവങ്ങളിൽ ഒന്നാണ് കലത്തപ്പം. നല്ല സോഫ്റ്റ് ആയതും അരിക് മൊരിഞ്ഞതുമായ കലത്തപ്പം കുക്കറിൽ എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ ഉണ്ടാക്കുന്ന വിധം ചില ടിപ്‌സ്

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 2040 രൂപ കുറഞ്ഞ് 1,13,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 14,175 രൂപയാണ് വില. വന്‍ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ആഭരണപ്രേമികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

പ്രണയനൈരാശ്യം കൊണ്ടാണത്രെ വന്ദേഭാരതിന് കല്ലെറിഞ്ഞത്;18 കാരന്‍ അറസ്റ്റില്‍

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ 18 കാരന്‍ അറസ്റ്റില്‍. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാഗത്തുനിന്നും യുവാവിനെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തത്. തന്റെ പ്രണയം തകര്‍ന്നതിലുള്ള നിരാശയിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മാര്‍ച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് വന്ദേഭാരത് എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ കല്ലേറുണ്ടായത്. കല്ലേറില്‍ സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറല്‍ ഉണ്ടായിട്ടുണ്ട്. യുവാവ് കാമുകിയുമായി

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെത്തിയാണണ് പത്രിക സമര്‍പ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിണറായി വിജയന്‍ ധര്‍മ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇ പി ജയരാജന്‍, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട ലോറിക്ക് തീപടിച്ചു

തിരുവനന്തപുരം:പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ പിന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. വിഴിഞ്ഞത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്. മത്സ്യം കൊണ്ടുപോകുന്ന ലോറിയാണ് കത്തിനശിച്ചത്. വിഴിഞ്ഞം സ്വദേശിയുടേതാണ് ലോറി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. ഈ ലോറിയുടെ സമീപത്ത് മറ്റൊരു ലോറിയും ഉണ്ടായിരുന്നെങ്കിലും തീ പടരുമുന്‍മ്പെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയതിനാല്‍ തീ

error: Content is protected !!
Scroll to Top