
കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ 18 കാരന്‍ അറസ്റ്റില്‍. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാഗത്തുനിന്നും യുവാവിനെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തത്. തന്റെ പ്രണയം തകര്‍ന്നതിലുള്ള നിരാശയിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി.
ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മാര്‍ച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് വന്ദേഭാരത് എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ കല്ലേറുണ്ടായത്. കല്ലേറില്‍ സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറല്‍ ഉണ്ടായിട്ടുണ്ട്.
യുവാവ് കാമുകിയുമായി പിരിഞ്ഞ ദുഖത്തില്‍ ട്രാക്കിന് സമീപം ഇരിക്കുന്ന സമയയത്താണ് ട്രെയിന്‍ വരുന്നത് കണ്ടത്. തുടര്‍ന്ന് മൂന്ന് തവണ വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞെങ്കിലും ഒരെണ്ണമാണ് കൊണ്ടത്. സിസിടിവിയില്‍ കല്ലെറിയുന്നത് പതിഞ്ഞെങ്കിലും ആളെ വ്യക്തമായിരുന്നില്ല. പിന്നീട് ആര്‍പിഎഫ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




