Latest News

തിരഞ്ഞെടുപ്പ് കാലയളവില്‍ ഓഡിറ്റോറിയം/കമ്മ്യൂണിറ്റി ഹാളുകള്‍: പാലിക്കേണ്ട വ്യവസ്ഥകള്‍

തിരഞ്ഞെടുപ്പ് കാലയളവില്‍ വിവാഹ ഹാളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗ ജില്ല തിരഞ്ഞെടുപ്പ് സംവിധാനം കൃത്യമായി നിരീക്ഷിക്കുന്നതാണ്. തെളിവ് ശേഖരിക്കല്‍: തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചെലവ് മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍, ഹാള്‍ ബുക്ക് ചെയ്തതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകള്‍ (വിവാഹ ക്ഷണക്കത്ത് പോലുള്ളവ) സൂക്ഷിക്കേണ്ടതുണ്ട്. ദൈനംദിന റിപ്പോര്‍ട്ടുകള്‍: ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം ബുക്കിംഗുകളുടെ ദൈനംദിന റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുകയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാജ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. സംശയാസ്പദമായ ബുക്കിംഗുകള്‍: സംശയാസ്പദമായ ബുക്കിംഗുകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ […]

50,000 രൂപയ്ക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്യുമ്പോള്‍ രേഖ വേണം;കോഴിക്കോട് ജില്ലയില്‍ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപ

കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ കൈവശം വച്ച് യാത്ര ചെയ്താല്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഇരു ടീമുകളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപയാണ്. എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍, നിയമാനുസൃതമല്ലാത്ത രീതിയിലുള്ള

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് സംസ്ഥാനത്ത് ചെറിയപെരുന്നാള്‍. മലപ്പുറം പരപ്പനങ്ങാടിയില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെയാണ് ഇന്ന്ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസിമാര്‍ പ്രഖ്യാപിച്ചത്.റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. യു എ ഇ അടക്കമുള്ള രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. സ്‌നേഹത്തിന്റെ കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. കൈകളില്‍ മൈലാഞ്ചിയണിഞ്ഞും പുതു വസ്ത്രങ്ങള്‍ അണിഞ്ഞും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചും ഇന്നത്തെ ദിവസം വിശ്വാസികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടും.

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്;കെ സുധാകരന് സീറ്റില്ല

ന്യൂഡല്‍ഹി: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ മത്സരിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉദുമ- കെ നീലകണ്ഠന്‍തൃക്കരിപ്പൂര്‍- സന്ദീപ് വാര്യര്‍കല്ല്യാശേരി- രാജീവന്‍ കപ്പച്ചേരികണ്ണൂര്‍- അഡ്വ. ടി ഒ മോഹനന്‍മട്ടന്നൂര്‍- ചന്ദ്രന്‍ തില്ലങ്കേരിപട്ടാമ്പി- ടി പി ഷാജിഷൊര്‍ണ്ണൂര്‍- പി ഹരിഗോവിന്ദന്‍കുന്നംകുളം- അജയ് മോഹന്‍വടക്കാഞ്ചേരി- വൈശാഖ് നാരായണസ്വാമിപെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍വൈപ്പിന്‍- ടോണി ചമ്മണികൊച്ചി- മുഹമ്മദ് ഷിയാസ്തൃപ്പൂണിത്തുറ-

നിയമസഭ തെരഞ്ഞെടുപ്പ്; ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ നിയമിതരായ കേന്ദ്ര നിരീക്ഷകർ, ജില്ലാതല നോഡൽ ഉദ്യോഗസ്ഥർ, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവരുടെ യോഗം ഹോട്ടൽ വുഡ് ബൈൻ ഫോലിയേജിൽ ചേർന്നു. ജില്ലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നു വരുന്ന മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാർഗ നിർദേശങ്ങളും പാലിക്കണമെന്നും എല്ലാ സ്വകാഡുകളും കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും നിരീക്ഷകർ നിർദേശിച്ചു. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന സമയത്ത് വീഡിയോ റെക്കോർഡിങ് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ആവിശ്യമാണെന്ന് നിരീക്ഷകർ നിർദ്ദേശിച്ചു. പെരുമാറ്റ ചട്ടലംഘനമില്ലാതെ സമാധാനപരമായി

പെരുന്നാള്‍ ആഘോഷം:ടൂറിസ്റ്റ് ബോട്ടുകള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം;പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്:പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് എല്ലാ ബോട്ടുടമകളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍: മതിയായ സുരക്ഷയില്ലാതെയും അനുവദിച്ചതിലധികം യാത്രക്കാരെ കയറ്റിയും സര്‍വീസ് നടത്തുന്ന ജലയാനങ്ങളുടെ വിവരം 0495-2414039 (സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസ്, കോഴിക്കോട്) നമ്പറില്‍ അറിയിക്കാം.

ഷിഗെല്ല,വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം;ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

കോഴിക്കോട്‌കടുത്ത വേനലില്‍ ജലജന്യ രോഗങ്ങളായ ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്നവരും പൊതുജനങ്ങളും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും വഴിയോരങ്ങളില്‍നിന്ന് ശീതള പാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം.  *രോഗലക്ഷണങ്ങള്‍* വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ

നിയമസഭാതെരഞ്ഞടുപ്പ് : അടിസ്ഥാന വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഇലക്ഷന്‍ കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സജ്ജം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കും സമ്മതിദായകര്‍ക്കും കൃത്യമായ വിവരങ്ങളും സഹായവും നല്‍കിക്കൊണ്ട് ഇലക്ഷന്‍ കമ്മീഷന്റെ വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഒരുങ്ങി. സുവിധ പോര്‍ട്ടല്‍, എന്‍കോര്‍, സി-വിജില്‍, സക്ഷം എന്നിങ്ങനെയുള്ള ഈ ആപ്ലിക്കേഷനുകള്‍ക്ക് ഒപ്പം തന്നെ ഇവയുടെ വെബ്പോര്‍ട്ടലുകളും ഉപയോഗപ്പെടുത്താം.   സുവിധ പോര്‍ട്ടല്‍ – സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടിയുള്ള ആപ്ലിക്കേഷനാണിത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശം കൊടുക്കാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി ഉപയോഗം, റാലി നടത്തല്‍ എന്നിവയ്ക്ക് അനുമതി തേടാനും സുവിധ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം. എന്‍കോര്‍ –  തെരഞ്ഞെടുപ്പ്

error: Content is protected !!
Scroll to Top