കടുവ പശുക്കളെ ആക്രമിച്ച സംഭവം; നഷ്ടപരിഹാരം ഉടൻ നൽകും
Tiger attacks cows; Compensation to be paid soon
Tiger attacks cows; Compensation to be paid soon
Bike accident in Munniyur Kunnathparampil; One person seriously injured
കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ നായകനായി എത്തുന്നത്. പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിയുള്ള ‘ഗ്രീൻ ബട്ടൺ’ ക്യാമ്പയിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ ഹാൻഡ്ബുക്ക് പുറത്തിറക്കി. ശുചിത്വമിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസും സംയുക്തമായി തയ്യാറാക്കിയ ഹാൻഡ് ബുക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഇതോടൊപ്പം ഹരിതചട്ട പാലനത്തിനുഉള്ള ”ഗ്രീൻ ബട്ടൺ” ക്യാമ്പെയ്ൻ ലോഗോയും പുറത്തിറക്കി. ഹാൻഡ്ബുക്കുകൾ സംസ്ഥാനത്തെ ജില്ലാ വരണാധികൾക്കും, റിട്ടേണിങ്ങ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർമാർ, രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ എന്നിവർക്ക് ലഭ്യമാക്കും. ഓൺലൈൻ പതിപ്പ് എളുപ്പത്തിൽ ലഭ്യമാകുന്നതിനുള്ള ക്യൂആർ കോഡും തയ്യാറായി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്ലാസ്റ്റിക്
നാദാപുരം: നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടില്‍ നിന്ന് തീപടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. വളയം രാജധാനിക്കടുത്തെ എടവനക്കണ്ടിയില്‍ കുമാരന്‍(64) ആണ് മരിച്ചത്. വീടിന് പുറകുവശത്തെ പറമ്പില്‍ അടിക്കാട് വെട്ടി തീട്ടപ്പോള്‍ ഇതില്‍ നിന്നും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പറമ്പില്‍ തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ബോധരഹിതനായി കുമാരന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടനെ വളയം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് പകല്‍ 12 മണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ:ശോഭ.
മലപ്പുറം:എടരിക്കോട് വില്ലേജില്‍ കാരാട്ടങ്ങാടിക്ക് സമീപം പാറക്കടവ് എന്ന സ്ഥലത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് ഉസലാം പെട്ടി സ്വദേശി മുരുകന്‍ (37) ആണ് മരിച്ചത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും റസ്‌ക്യൂ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആളെ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
തിരഞ്ഞെടുപ്പ് കാലയളവില്‍ വിവാഹ ഹാളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗ ജില്ല തിരഞ്ഞെടുപ്പ് സംവിധാനം കൃത്യമായി നിരീക്ഷിക്കുന്നതാണ്. തെളിവ് ശേഖരിക്കല്‍: തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചെലവ് മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍, ഹാള്‍ ബുക്ക് ചെയ്തതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകള്‍ (വിവാഹ ക്ഷണക്കത്ത് പോലുള്ളവ) സൂക്ഷിക്കേണ്ടതുണ്ട്. ദൈനംദിന റിപ്പോര്‍ട്ടുകള്‍: ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം ബുക്കിംഗുകളുടെ ദൈനംദിന റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുകയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാജ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. സംശയാസ്പദമായ ബുക്കിംഗുകള്‍: സംശയാസ്പദമായ ബുക്കിംഗുകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍