
കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് സംസ്ഥാനത്ത് ചെറിയപെരുന്നാള്‍. മലപ്പുറം പരപ്പനങ്ങാടിയില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെയാണ് ഇന്ന്
ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസിമാര്‍ പ്രഖ്യാപിച്ചത്.റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. യു എ ഇ അടക്കമുള്ള രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍.
സ്‌നേഹത്തിന്റെ കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും.
കൈകളില്‍ മൈലാഞ്ചിയണിഞ്ഞും പുതു വസ്ത്രങ്ങള്‍ അണിഞ്ഞും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചും ഇന്നത്തെ ദിവസം വിശ്വാസികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടും.




