
കോഴിക്കോട് : അറബിയിൽനിന്ന് സാമ്പത്തിക സഹായം വാങ്ങിനൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ പിഡിപ്പിക്കുകയും പണവും മൊബൈൽ ഫോണും കവരുകയും ചെയ്തയാൾ കാസർകോട് പിടിയിൽ. അരീക്കോട് വടക്കുമുറി സ്വദേശി നടുവത്ത് ചാലിൽ വിട്ടിൽ അസൈനാരെ (അറബി അസൈനാർ- 66)യാണ് ഫറോക്ക് അസി. കമീഷണറുടെ ക്രൈം സ്ക്വാഡും പന്നിയങ്കര ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടിച്ചത്.
കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. പന്നിയങ്കര സ്വദേശിയായ യുവ തിക്ക് നിലമ്പൂരിൽ എത്തിയ അറബിയെ പരിചയപ്പെടുത്താമെന്നും സ്വർണവും മറ്റും വാങ്ങി നൽകാമെന്നുമായിരുന്നു വാഗ്ദാനം. നിലമ്പൂരിലുള്ള ലോഡ്‌ജിലെത്തിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇവരുടെ പണവും 14,500 രൂപയും കവർന്ന് പ്രതി കടന്നുകളഞ്ഞു. യുവതി പന്നിയങ്കര പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അസൈനാർ പിടിയി ലായത്.
കാസർകോട് സ്വദേശിയായ മറ്റൊരു യുവതിയെ പറ്റിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കോഴിക്കോട് കസബ, മഞ്ചേരി, കോട്ടക്കൽ, ഷൊർണൂർ എന്നീ സ്റ്റേഷനിൽ പ്രതിക്കെതിരെ സമാനമായ കേസുകളുണ്ട്. മലപ്പുറത്തുള്ള സ്ത്രീയുടെ മകൾക്ക് അറബിയിൽ നിന്ന് സാമ്പത്തികം വാഗ്ദാനംചെയ്ത് കുട്ടിയുടെ സ്വർണം ഊരിവാങ്ങി രക്ഷപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്നിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും കുറ്റകത്യത്തിലേക്ക് തിരിഞ്ഞത്.
പന്നിയങ്കര സബ് ഇൻസ്പെക്ടർമാരായ അമൽ ജോയ്, നിഖിൽ, എസ്‌സിപിഒ ടി പി ദിലീപ്, ഫറോക്ക് എസിപിയുടെ സ്ക്വാഡ് അംഗങ്ങളായ അനുജ് വളയനാട്, സു ബിഷ് വേങ്ങേരി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




