
ഗുരുവായൂർ : ഗുരുവായൂർ മേൽശാന്തിയായി പാലക്കാത്തിലെ അടുത്ത ട് ചെർപ്പു ളശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി എം നാരായണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് ചുമതല. 49 അപേക്ഷകരിൽ കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 35 പേരുകൾ നറുക്കിട്ടാണ് ടി എം നാരായണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്.
നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മനസുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. പുതിയ മേൽശാന്തി മാർച്ച് 31ന് രാത്രി സ്ഥാനമേൽക്കും. അതിനു മു മ്പ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ടി എം നാരായണൻ നമ്പൂതിരി നിലവിൽ പാലക്കാട് ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തിലെ മേൽ ശാന്തിയാണ്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




