പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട ലോറിക്ക് തീപടിച്ചു

തിരുവനന്തപുരം:പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ പിന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. വിഴിഞ്ഞത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്.

മത്സ്യം കൊണ്ടുപോകുന്ന ലോറിയാണ് കത്തിനശിച്ചത്. വിഴിഞ്ഞം സ്വദേശിയുടേതാണ് ലോറി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം.

ഈ ലോറിയുടെ സമീപത്ത് മറ്റൊരു ലോറിയും ഉണ്ടായിരുന്നെങ്കിലും തീ പടരുമുന്‍മ്പെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയതിനാല്‍ തീ പടര്‍ന്നുപിടിക്കുന്നത് ഒഴിവായി.

ലോറിയുടെ പിറക് വശത്ത് കൂട്ടിയിട്ടിരുന്ന ചപ്പ് ചവറുകളില്‍ നിന്ന് തീ പടര്‍ന്നതാവാം എന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top