Latest News

100 കോടി ക്ലബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും ; 7 ദിനം കൊണ്ട് 101 കോടി ആഗോള ഗ്രോസ്സുമായി ആട് 3

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമാണ് ആട് 3 . റിലീസ് ചെയ്ത് 7 ദിനം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. സംവിധായകൻ […]

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടത് കാപ്പ കേസ് പ്രതിയെന്ന് പോലീസ്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പെരിന്തല്‍മണ്ണ സ്വദേശി കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍. ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപെടുത്തിയത്. ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ് എടുത്തു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് ബസ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു മറ്റൊരു ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ബസിനെ മറികടക്കാന്‍ അനുവദിക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തകര്‍ത്തെ ചൊല്ലി സ്വകാര്യ ബസ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവറെ പോലീസ് അറസ്റ്റ്‌ചെയ്തു. മഞ്ചേരി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറായ മലപ്പുറം ഹാജിയാര്‍പ്പടി തൃക്കലങ്ങോട് കഞ്ഞിപ്പറ്റ കെ പി ബാവ മുസമ്മിലി(33)ലിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൊഫ്യൂസില്‍ ബസ്റ്റാന്റിലെ ശുചിമുറിയില്‍ വെച്ചാണ് സംഭവം നടന്നത്. വേങ്ങര – കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ

error: Content is protected !!
Scroll to Top