ഹരീഷ് റാണയുടെ കോർണിയയും ഹൃദയവാൽവുകളും ദാനം ചെയ്തു

ന്യൂഡൽഹി : രാജ്യത്തെ ആദ്യ ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ(31) മൃതദേഹം സംസ്കരിച്ചു. തെക്കൻ ഡൽഹി ഗ്രീൻ പാർക്കിൽ നടന്ന സംസ്‌കാര ചടങ്ങിൽ കുടുംബാംഗങ്ങളും ബന്ധുക്കളും പങ്കെടുത്തു. ഹരീഷിന്റെ കോർണിയയും ഹൃദയ വാൽവുകളും ദാനം ചെയ്തു.

ചൊവ്വാഴ്‌ച ഡൽഹി എയിംസിലായിരുന്നു ഹരീഷിന്റെ അന്ത്യം. യുപി ഗാസിയാബാദ് സ്വദേശിയായ ഹരീഷ് കെട്ടിടത്തിനുമുകളിൽനിന്ന് വീണ് 13 വർഷമായി അബോധാവസ്ഥയിലായിരുന്നു. ഹരീഷിന്റെ മാതാപിതാക്കളുടെ അപേക്ഷയെ തുടർന്നാണ് സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകിയത്.

Share news
error: Content is protected !!
Scroll to Top