വയോധികയെ തലയ്ക്കടിച്ചു വീഴ്ത്തി മാലകവർന്ന യുവാവ് പിടിയിൽ

കോട്ടക്കൽ : തോക്കാമ്പാറയിൽ വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി മാലകവർന്ന കേസിൽ പ്രതി പിടിയിൽ. തോക്കാമ്പാറ കൊച്ചമ്മൽ ഹരികൃഷ്ണ (31)ആണ് പിടിയിലായത്. തോക്കാമ്പാറ സ്വദേശി എഴുപതുകാരി രുഗ്മിണിയമ്മയെയാണ് ഇയാൾ തലക്കടിച്ചുവീഴ്ത്തി മാല കവർന്നത്.

ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെ രുക്‌മിണി അമ്മയുടെ വീട്ടിലെത്തി പ്രതി ഇവരെ തലയ്ക്കടി ച്ചുവീഴ്ത്തി പരിക്കേൽപ്പിച്ച് സ്വർണ കൈക്കലാക്കുകയായിരുന്നു. മാല കോട്ടക്കലിലെ രണ്ട് സ്ഥാപനങ്ങളിൽ പണയത്തിൽവച്ച് പണം വാങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top