
തിരുവനന്തപുരം : സംസ്ഥാനത്ത് ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് കഴിഞ്ഞ ഒരാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ 2,70,51,150 രൂപ പിഴ ഈടാക്കി. 51,604 നിയമലംഘനങ്ങൾ കണ്ടെത്തി.
1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. ഹെൽമെറ്റ് ധരിക്കേണ്ടതിനെക്കുറിച്ച് ബോധവൽക്കരിക്കാനും റോഡപകടങ്ങൾ കുറയ്ക്കാനുമാണ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാ ഗം പരിശോധന നടത്തിയത്.
പരിശോധന തുടരാൻ ഹൈവേ പട്രോളിങ് വിഭാഗങ്ങൾക്ക് നിർദേശം നൽകി. ഗതാഗത നിയമലംഘനങ്ങൾ 9747001099 എന്ന ‘ശുഭയാത്ര’ വാട്‌സാപ് നമ്പരിൽ അറിയിക്കാം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




