
താമരശേരി തെരഞ്ഞടുപ്പിനോടനുബന്ധിച്ചുള്ള എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിലായി. നരിക്കുനി പന്നിക്കോട്ടൂർ തിയ്യക്കണ്ടിയിൽ ജ്യോതിഷി(32)നെയാണ് ബുധനാഴ്ച പുലർച്ചെ 1.30ഓടെ താമരശേരി സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ സന്തോഷും സംഘവും പിടികൂടിയത്.
9.935 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.യുവാവ് സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ ഷംസുദ്ധീൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിഞ്ചുകുമാർ, സിഇഒ ഡ്രൈവർ പ്രജീഷ്, ഡെപ്യൂട്ടി കമീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ ആയ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി പി ഷാജു, സിഇഒമാരായ അജിത്ത്, അശിൽദ്, ജിത്തു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




