Latest News

ഷിഗെല്ല, പക്ഷിപ്പനി പകര്‍ച്ചവ്യാധി പ്രതിരോധം: വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു

കോഴിക്കോട്:ജില്ലയില്‍ ഷിഗെല്ല, പക്ഷിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. വി ആര്‍ ലതിക പകര്‍ച്ചവ്യാധി സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിച്ചു. ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത പെരുവയല്‍ പഞ്ചായത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍

എൽപിജി വിതരണ നിയന്ത്രണം: ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ

മധ്യപൂർവ ഏഷ്യയിൽ നിലവിലുള്ള യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ സംസ്ഥാനത്ത് എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി കൺവീനർ ആയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ മെമ്പർമാർ ആയും ഒരു സ്റ്റേറ്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുവിതരണ ഉപഭോക്തൃകാര്യ

പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണ്;മുഖ്യമന്ത്രി

തിരുവനന്തപുരം: കായംകുളം എംഎല്‍എയും നിയമസഭാ തെരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ യു പ്രതിഭയ്‌ക്കെതിരെ യു ഡി എഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധവും അധിക്ഷേപ കരവുമായ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്നും സഖാവ് പ്രതിഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്

ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാംചരണിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാംചരണിന് പരിക്കേറ്റു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ്- ഡ്രാമ ചിത്രം ‘പെഡ്ഡി’ ഷൂട്ടിങ്ങിനിടെ ആണ് അദേഹത്തിന് പരിക്കേറ്റത്. കണ്ണിന് മുകളിലായേറ്റ പരിക്കിനെടുത്തുടര്‍ന്ന് തുന്നലുകളിട്ടിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിങ്ങിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ശിവരാജ്കുമാര്‍, ജഗപതി ബാബു തുടങ്ങി വലിയ താരനിര അണി നിരക്കുന്ന പെഡ്ഡിയുടെ ചിത്രീകരണം തടസമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 2024

തെരഞ്ഞെടുപ്പിന് സജ്ജമായി മലപ്പുറം: 36.32 ലക്ഷം വോട്ടര്‍മാര്‍

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ . ജില്ലയിലെ വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 36,32,210 ആണ്. ഇതില്‍ 18,19,198 പുരുഷന്മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 29,796 പേര്‍ ഭിന്നശേഷി വോട്ടര്‍മാരും 41,962 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. 1,11,463 യുവ വോട്ടര്‍മാരും 1,831 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ടെന്ന് ഡോ. വിനയ് ഗോയല്‍

വീടിന്റെ പൂട്ട് തകര്‍ത്ത് 21 പവന്‍ മോഷ്ടിച്ചു

കോഴിക്കോട്:വീടിന്റെ പൂട്ട് തകര്‍ത്ത് 21 പവന്‍ ആഭരണം കവര്‍ന്നു.അഴകൊടി സ്വദേശി വിനോദ് ഭട്ടതിരിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. കുടുംബം രാവിലെ ഗുരുവായൂരില്‍ പോയതായിരുന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം മനസിലായത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് പാര്‍ക്കില്‍ ഇരുന്ന പെണ്‍കുട്ടിയോട് പരിചയം നടിച്ച് ലൈംഗികാതിക്രമം;യുവാവ് പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. നടക്കാവ് സ്വദേശി മുഹമ്മദ് ഷാനിലി(24)നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 ന് കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന 17 വയസുകാരിയെ പരിചയം നടിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. ഇതെതുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളയില്‍ പരിസരത്തുവെച്ച് പ്രതിയെ പിടികൂടിയത്. വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ എസ് ഐ ബൈജുനാഥ്, സിപിഒമാരായ മധു,

error: Content is protected !!
Scroll to Top