
ആസ്വാദന ബോധം വളര്‍ത്തിയത് സ്വതന്ത്ര സിനിമ : ഡോ. ആശ ആച്ചി ജോസഫ്
സമൂഹത്തിന്റെ കലാപരമായ ആസ്വാദനബോധത്തെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് സ്വതന്ത്ര സിനിമയാണെന്ന് സംവിധായകയായ ഡോ. ആശ ആച്ചി ജോസഫ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എഡ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയാ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഐറിസ് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് സിനിമ സ്വാധീനം ചെലുത്തുന്നു. സ്വതന്ത്രകലയെ ജീവിതത്തിലേക്ക് എടുക്കാന്‍ എത്ര സാഹചര്യങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്, സജീദ് നടുത്തൊടി എന്നിവര്‍ സംസാരിച്ചു. ‘ സ്വതന്ത്ര വനിതാ സിനിമകള്‍- വെല്ലുവിളികളും സാധ്യതകളും ‘ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സിനിമാ നിരൂപകയും എഴുത്തുകാരിയുമായ പ്രൊഫ. ഡോ. ജാനകി ശ്രീധരന്‍ സംവിധായകരായ ഡോ. ആശ ആച്ചി ജോസഫ്, മിനി ഐ.ജി, ആദിത്യ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന മേളയില്‍ 26-ന് ഉച്ചക്ക് രണ്ട് മണിക്ക് കാത്തിരിപ്പ്, വൈകീട്ട് നാലിന് സമസ്താ ലോക, ആറിന് ഖിഡ്കി ഗാവ്, രാത്രി എട്ടേകാലിന് ഇബിബി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
കാലിക്കറ്റില്‍ എം.ബി.എ.: ഇപ്പോള്‍ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം / പാര്ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ 2026 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്‌മെന്റായി 1020/- രൂപ (SC/ST 350/- രൂപ) ഫീസടച്ച് 2026 ഏപ്രില്‍ 30-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യതാ മാര്‍ക്ക് ലിസ്റ്റ് / ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കണം. അപേക്ഷകര്‍ KMAT 2026/CMAT 2026/CAT November 2025 യോഗ്യത നേടിയിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ആദ്യഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in MBA -> Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.
ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍. (admission.uoc.ac.in)
ഫോണ്‍ : 0494 2407017, 2407016, 2660600.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റര്‍ എം.കോം. സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്. സെപ്റ്റംബര്‍ 2024 (2014 പ്രവേശനം), സെപ്റ്റംബര്‍ 2025(2015പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.ടി.എ. (2025 പ്രവേശനം) സപ്ലിമെന്ററി (2024 പ്രവേശനം) നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിള്‍
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദം/ ബി.വോക്./ ഇന്റഗ്രേറ്റഡ് പി.ജി, വിദൂരവിഭാഗം/ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബിരുദം ഏപ്രില്‍ 2026 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




