ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാംചരണിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാംചരണിന് പരിക്കേറ്റു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ്- ഡ്രാമ ചിത്രം ‘പെഡ്ഡി’ ഷൂട്ടിങ്ങിനിടെ ആണ് അദേഹത്തിന് പരിക്കേറ്റത്. കണ്ണിന് മുകളിലായേറ്റ പരിക്കിനെടുത്തുടര്‍ന്ന് തുന്നലുകളിട്ടിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിങ്ങിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.

ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ശിവരാജ്കുമാര്‍, ജഗപതി ബാബു തുടങ്ങി വലിയ താരനിര അണി നിരക്കുന്ന പെഡ്ഡിയുടെ ചിത്രീകരണം തടസമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 2024 നവംബറില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പുറത്തുവിട്ടത്. എ.ആര്‍. റഹ്മാനാണ് സംഗീതം. ചിത്രത്തിലെ പുറത്തുവന്ന പാട്ട് വന്‍ഹിറ്റായി മാറിയിരുന്നു.

Share news
error: Content is protected !!
Scroll to Top