ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ, ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ന്യൂഡല്‍ഹി: 2019ന് ശേഷം ആദ്യമായി ഇറാനില്‍ നിന്നുള്ള എല്‍പിജി വാങ്ങി ഇന്ത്യ. ഇറാനില്‍നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ഉപരോധങ്ങളില്‍ താല്‍ക്കാലികമായി ഇളവ് നല്‍കിയതിനെത്തുടര്‍ന്നാണ് വര്ഷങ്ങള്‍ക്ക് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യ എല്‍പിജി വാങ്ങുന്നത്. 2019-ല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇറാനില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചത്.

ഇറാനും അമേരിക്ക-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഊര്‍ജ്ജ വിതരണം തടസ്സപ്പെട്ടത് ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. വലിയ പാചകവാതക പ്രതിസന്ധിയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ശിവാലിക്, നന്ദാദേവി, പൈന്‍ ഗ്യാസ്, ജഗ് വസന്ത് എന്നീ നാല് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് കൂടുതല്‍ എല്‍പിജി വാങ്ങാനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top