Latest News

ആന്ധ്ര,ഒഡീഷ,ബംഗാള്‍ തീരങ്ങളില്‍ കനത്ത മഴ;മരണം 54

ഹൈദരബാദ്: ആന്ധ്ര,ഒഡീഷ,ബംഗാള്‍ തീരങ്ങളില്‍ അഞ്ചുദിവസമായി കനത്തമഴ തുടരുന്നു. മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 54 ആയി. ആന്ധ്രയില്‍ 32 പേരും, ഒഡീഷയില്‍ 19 പേരുമാണ് മരിച്ചത്.

പാട്‌നയില്‍ സ്‌ഫോടനം;ഒരു മരണം

മോദിയുടെ റാലി തുടങ്ങാനിരിക്കെയാണ് സ്‌ഫോടനം

പാട്‌ന: പാട്‌നയിലെ റെയില്‍വെ സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നരേന്ദ്ര മോദിയുടെ റാലി തുടങ്ങാനിരിക്കെയാണ്് സഫോടനമുണ്ടായത്. പാട്‌നയിലെ റെയില്‍വെസ്റ്റേഷനിലെ കക്കൂസില്‍ സ്ഥാപിച്ച രണ്ട് നാടന്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്.

രണ്ട് ആണ്‍കുട്ടികളെ കഴുത്തറുത്ത് കൊന്നു;പിതൃസഹോദരന്‍ അറസ്റ്റില്‍

പത്തനംതിട്ട:രണ്ട് ആണ്‍കുട്ടികളെ റാന്നിയില്‍ കഴുത്തറുത്തു കൊന്നു. കീഴക്കഴൂരില്‍ ഷൈജു-ബിന്ദു ദമ്പതികളുടെ മക്കളായ മെല്‍ബിന്‍(6),മെബിന്‍(5) എന്നി വരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതൃസഹോദരനായ ഷിബുവിനെ പോലീസ് കസ്റ്റഡിയിലടുത്തു.

ഗ്രേറ്റര്‍ ദോഹ മെട്രോ 2018 മുതല്‍ സര്‍വീസ് ആരംഭിക്കും

ദോഹ: ഖത്തറിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ ഗ്രേറ്റര്‍ ദോഹ മെട്രോയുടെ ആദ്യഘട്ടം 2018ല്‍ പ്രവര്‍ത്തന സജ്ജമാവുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

താനിപ്പോഴും മുകേഷിന്റെ ഭാര്യ: സരിത

മൂകേഷിന്റെ രണ്ടാം വിവാഹത്തിനെതിരെ ആദ്യഭാര്യയും നടിയുമായ സരിത രംഗത്ത്. താനിപ്പോഴും മുകേഷിന്റെ ഭാര്യാണെന്നും മുകേഷും താനുമായുള്ള വിവാഹമോചനക്കേസ് തീര്‍പ്പായിട്ടെല്ലന്നും അതിനാല്‍ മുകേഷിന്റെ രണ്ടാം വിവാഹത്തിന്

അമൃത്‌സറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് പാക് പൗരന്‍മാരെ ബിഎസ്എഫ് വധിച്ചു

ദില്ലി : അമൃത്‌സറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് പാക് പൗരന്‍മാരെ ബിഎസ്എഫ് വധിച്ചു. ബിഎസ്എഫുമായുള്ള ഏറ്റുമുട്ടലിലാണ് ആയുധധാരികളായ ഇവര്‍ കൊല്ലപെട്ടത്. അമൃത്‌സറിന് സമീപമുള്ള അന്താാരാഷ്ട്ര അതിര്‍ത്തിയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.

രാഹുല്‍ഗാന്ധി മാപ്പു പറയണം; മോഡി

ഝാന്‍സി : മുസാഫര്‍ നഗറിലെ മുസ്ലീം യുവാക്കളെ വര്‍ഗീയ കലാപത്തിന് ശേഷം ഐഎസ്‌ഐ സമീപിച്ചു എന്ന പ്രസ്താവനയില്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി നേതാവ് നരേന്ദ്രമോഡി. ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്‌നേഹത്തെയാണ് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തതെന്നും മോഡി കുറ്റപ്പെടുത്തി.

മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കവിതാപിള്ള അറസ്റ്റില്‍

തിരുനെല്ലി : മെഡിക്കല്‍ കോളേജിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കവിതാപിള്ള അറസ്റ്റില്‍. വയനാട്ടിലെ തിരുനെല്ലിയില്‍ വെച്ചാണ് കവിത പോലീസ് പിടിയിലായത്.

ഭൂമിതട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയം; വിഎസ്

തിരു: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ തന്നെ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സലീം രാജിന് പിന്നില്‍ സ്വാധിനമുള്ള ഒരു ശക്തിയുണ്ടെന്ന് മാത്രമാണ് കോടതി പറയുന്നത് അല്ലാതെ അത് ആരാണെന്ന്

ജപ്പാനില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂകമ്പം. റിക്‌ടെര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലെ കിഴക്കന്‍ തീര പ്രദേശത്തുള്ള ഹൊന്‍ഷു ദ്വീപില്‍ നിന്നും 231 മൈല്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ജപ്പാന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3.10 നാണ് ഭൂകമ്പം ഉണ്ടായത്.

error: Content is protected !!
Scroll to Top