ഭൂമിതട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയം; വിഎസ്

V Sതിരു: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ തന്നെ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സലീം രാജിന് പിന്നില്‍ സ്വാധിനമുള്ള ഒരു ശക്തിയുണ്ടെന്ന് മാത്രമാണ് കോടതി പറയുന്നത് അല്ലാതെ അത് ആരാണെന്ന് പറയാന്‍ കോടതി മടിക്കുകയാണെന്നും വിഎസ് പറഞ്ഞു.വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നതുപോലെ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണെന്നും ഭയം വെടിഞ്ഞ് ഉമ്മെന്‍ചാണ്ടിയുടെ പേര് പറയന്‍ കോടതി തയ്യാറാകണമെന്നും വിഎസ് പറഞ്ഞു.

കടകംപള്ളിയില്‍ ഭൂമി തട്ടിപ്പിന് ഇരയായവരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വിഎസ് ഇക്കാര്യ തുറന്നടിച്ചത്.

കടകംപള്ളില്‍ മുപ്പതോളം കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തെന്നാണ് പരാതി. തട്ടിപ്പില്‍ സിബിഐ അന്വഷണം ആവശ്യപ്പെട്ട് ഭൂ ഉടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസുകളുടെ വിജിലന്‍സ് അനേ്വഷണം താമസിക്കുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top