ജപ്പാനില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

downloadടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂകമ്പം. റിക്‌ടെര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലെ കിഴക്കന്‍ തീര പ്രദേശത്തുള്ള ഹൊന്‍ഷു ദ്വീപില്‍ നിന്നും 231 മൈല്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ജപ്പാന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3.10 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പം 1 മിനിറ്റോളം നീണ്ടു നിന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ഹൊന്‍ഷു മേഖലയില്‍ 1 മീറ്റര്‍ ഉയരത്തിലുള്ള സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

ഭൂകമ്പത്തില്‍ നാശ നഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഫുക്കുഷിമ ആണവനിലയത്തിന് അടുത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2011 മാര്‍ച്ചില്‍ ഇവിടെയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 16,000 പേരാണ് കൊല്ലപ്പെട്ടത്.

 

Share news
error: Content is protected !!
Scroll to Top