നെടുവ ഗവ: ഹൈസ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : S5031068പരപ്പനങ്ങാടിയിലെ ആദ്യത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളിന്റെ ഉദ്ഘാടനം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. നിലവിലുള്ള യുപി സ്‌കൂളാണ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്. ചടങ്ങില്‍ . ഇടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷത വഹിച്ചു.

നൂറ്റപ്പത്ത് വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്‌കൂളിനെ ഹൈസ്‌കൂളാക്കി മാറ്റുക എന്നത് ഏറെകാലമായുള്ള പ്രദേശവാസികളുടെ ആവിശ്യമായിരുന്നു. തിരൂരങ്ങാടി മണ്ഡലത്തില്‍ രണ്ട് വിദ്യാലയങ്ങളാണ് ഹൈസ്‌കൂളകളായി ഉയര്‍ത്തിയിരിക്കുന്നത്. മറ്റൊന്ന് തിരൂരങ്ങാടി തൃക്കുളം സ്‌കൂളാണ്.
ഉ്ദഘാടനചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ കുഞ്ഞ്, ഉമ്മര്‍ ഒട്ടുമ്മല്‍, സീനത്ത് ആലിബാപ്പു, പികെ മുഹമ്മദ് ജമാല്‍, അബ്ദുറഹിമാന്‍ എകെസ റജീന ഹംസക്കോയ കെസി അച്യുതന്‍, ഹനീഫ കൊടപ്പാളി, ഷാജഹാന്‍ കെപി, ഇക്ബാല്‍ മലയില്‍ എന്നിവര്‍ സം്‌സാരിച്ചു.

 

Share news
error: Content is protected !!
Scroll to Top