മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കവിതാപിള്ള അറസ്റ്റില്‍

KAVITHA-PILLAതിരുനെല്ലി : മെഡിക്കല്‍ കോളേജിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കവിതാപിള്ള അറസ്റ്റില്‍. വയനാട്ടിലെ തിരുനെല്ലിയില്‍ വെച്ചാണ് കവിത പോലീസ് പിടിയിലായത്. തട്ടപ്പില്‍ കവിതയുടെ കൂട്ടാളിയായിരുന്ന ആലുവ കടങ്ങല്ലൂര്‍ സ്വദേശി ശിവറാമിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു കവിത തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളത്ത് കാരികാമുറി ക്രോസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെജികെ ഗ്രൂപ്പ് എന്ന വിദ്യഭ്യാസ കറ്റസള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു കവിത തട്ടിപ്പ് നടത്തിയത്. അമൃത, അമല, പുഷ്പഗിരി, കിംമ്‌സ് തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സീറ്റീന് വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും ആദ്യ ഗഡുവായി 15 മുതല്‍ 20 ലക്ഷം വരെ ആദ്യം വാങ്ങിയിരുന്നത്. പിന്നീട് കോളേജുകളില്‍ നിന്നാണെന്ന പേരില്‍ കവിതയുടെ കൂട്ടുപ്രതിയായ ശിവറാം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സീറ്റ് ശരിയായെന്ന് പറഞ്ഞ് വിളിക്കുകയും ബാക്കി തുക ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നത്രെ പതിവ്.

കവിതാപിള്ള തട്ടിപ്പിലൂടെ 6 കോടി രൂപയോളം സ്വന്തമാക്കിയതായാണ് പോലീസ് കണക്ക്.

 

കടപ്പാട് : ഇന്ത്യാവിഷന്‍

 

Share news
error: Content is protected !!
Scroll to Top