രണ്ട് ആണ്‍കുട്ടികളെ കഴുത്തറുത്ത് കൊന്നു;പിതൃസഹോദരന്‍ അറസ്റ്റില്‍

പത്തനംതിട്ട:രണ്ട് ആണ്‍കുട്ടികളെ റാന്നിയില്‍ കഴുത്തറുത്തു കൊന്നു. കീഴക്കഴൂരില്‍ ഷൈജു-ബിന്ദു ദമ്പതികളുടെ മക്കളായ മെല്‍ബിന്‍(6),മെബിന്‍(5) എന്നി വരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതൃസഹോദരനായ ഷിബുവിനെ പോലീസ് കസ്റ്റഡിയിലടുത്തു. സ്വത്ത് തകര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ വിദേശത്താണ്. കുട്ടികള്‍ അമ്മയ്ക്കും അപ്പൂപ്പനും അമ്മൂമയ്ക്കുമൊപ്പമാണ് താമസം. കുട്ടികളുടെ അമ്മ ബിന്ദുവിനും വെട്ടേറ്റിട്ടുണ്ട്. ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വെട്ടേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടകളുടെ മൃതദേഹം കോഴഞ്ചേരി ആശുപത്രിയിലാണ്.

വീട്ടിലുള്ള മറ്റുള്ളവര്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

Share news
error: Content is protected !!
Scroll to Top