ഗ്രേറ്റര്‍ ദോഹ മെട്രോ 2018 മുതല്‍ സര്‍വീസ് ആരംഭിക്കും

downloadദോഹ: ഖത്തറിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ ഗ്രേറ്റര്‍ ദോഹ മെട്രോയുടെ ആദ്യഘട്ടം 2018ല്‍ പ്രവര്‍ത്തന സജ്ജമാവുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മുശൈരിബ്, ഹമദ് ഹോസ്പിറ്റല്‍ വഴിയുള്ള മിസഈദ്-അല്‍ഖോര്‍-റാസ്‌ലഫാന്‍ സര്‍വീസാണ് 2018ഓടെ തയ്യാറാവുകയെന്ന് പത്രം വ്യക്തമാക്കി. ഇതിനായി നാല് റെയില്‍നെറ്റ് വര്‍ക്കുകളുടെ പ്രവൃത്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്. പകുതിയും ഭൂമിക്കടിയിലൂടെയാണ് കടന്നു പോവുന്നത്. മുശൈരിബായിരിക്കും നാല് റെയില്‍ നെറ്റ് വര്‍ക്കുകളും സംഗമിക്കുന്ന പ്രധാന ജംഗ്ഷന്‍. ചുവപ്പ്, പച്ച, ഗോള്‍ഡന്‍, നീല എന്നീ നിറങ്ങളാണ് ഓരോ റെയില്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുകള്‍ക്കും നല്‍കിയിരിക്കുന്നത്.
മിസഈദ്-അല്‍ഖോര്‍ സര്‍വീസാണ് (174.കി.മീ) ചുവപ്പില്‍ പെടുന്നത്. 20സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് ഈ ലൈന്‍. മുശൈരിബ്, ഹമദ് ഹോസ്പിറ്റല്‍, ദോഹ, ലുസൈല്‍ സിറ്റി എന്നീ സ്‌റ്റേഷനുകള്‍ റെഡ്‌ലൈനിന്റെ ഭാഗമായിരിക്കും.
ദോഹസിറ്റി-എഡ്യുക്കേഷന്‍ സിറ്റി ലൈനാണ് (128കി.മീ) പച്ചയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 32സ്റ്റേഷനാണ് ഈ പാതയില്‍ ഉണ്ടാവുക. സൗത്ത് ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഉംസ്വലാല്‍ എന്നിവിടങ്ങളിലേക്കാ പച്ചയായിരിക്കും സര്‍വീസ് നടത്തുന്നത്.
ഹമദ് മെഡിക്കല്‍, ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്-അല്‍വാബാണ് ഗോള്‍ഡന്‍ പാത. പഴയ വിമാനത്താവളം, റയ്യന്‍, സല്‍വറോഡ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് ഈ പാതിയിലൂടെ ഉണ്ടാവുക. നീല വിഭാഗത്തില്‍പ്പെടുന്ന പാത മറ്റു മൂന്ന് നെറ്റ് വര്‍ക്കുകളെയും ബന്ധിപ്പിച്ചുള്ള ലിങ്ക് സര്‍വീസായിരിക്കും. മുശൈരിബ് സ്റ്റേഷന്‍ കഴിഞ്ഞാല്‍, എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഷനാണ് പ്രധാന മെട്രോ സ്‌റ്റേഷന്‍. മെട്രോ സ്റ്റേഷന്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും   ഇന്റര്‍നാഷനല്‍ റെയില്‍ ലൈനായ ദോഹ-സൗദി അറേബ്യ എന്ന് സര്‍വീസ് ആരംഭിക്കുമെന്നത് സംബന്ധിച്ചുള്ള വിശദീകരണങ്ങളൊന്നും ലഭ്യമല്ല.

Share news
error: Content is protected !!
Scroll to Top