കോഴിക്കോട്: വടകര റെയിലവേസ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ജീവനക്കാരെയും യാത്രക്കാരെയും ശല്യം ചെയ്യുകയും ചെയ്ത 11 പേരെ റെയില്‍വെ പേലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ പ്രതികളെ റെയില്‍വെ പോലീസ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്ക് റെയില്‍വെ മജിസ്‌ട്രേറ്റ് ബിഎം അസ്സു ഒരുമാസം തടവിനും 600 രൂപ പിഴയ അടയ്ക്കാനും ശിക്ഷിച്ചു.
തമിഴ്‌നാട് സ്വദേശി ശ്രീകുമാര്‍(34), സുബ്രഹ്മണ്യന്‍(37)നിലമ്പൂര്‍, ജോര്‍ജ്ജ്(60) തിരുവനന്തപുരം,ഉമേഷ്(37),രാമചന്ദ്രന്‍(42)വടകര,ബാലന്‍(60)വടകര,ഷണ്‍മുഖന്‍(50) സേലം,ഡിയാക്കത്ത്(27) തൃശ്ശൂര്‍ എന്നിവരെ കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റി.




