Section

malabari-logo-mobile

കോഴിക്കോട് വിമനത്താവളം; രൂപരേഖയില്‍ മാറ്റം വരുത്താന്‍ സാധ്യത

HIGHLIGHTS : മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് പരമാവധി ജനങ്ങളുടെ സഹകരണത്തോടെ വേണമെന്ന് ഉന്നതതല യോഗത്തില്‍ ധാരണയായി.

മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് പരമാവധി ജനങ്ങളുടെ സഹകരണത്തോടെ വേണമെന്ന് ഉന്നതതല യോഗത്തില്‍ ധാരണയായി. ഇതിനുവേണ്ടി ഇപ്പോഴുള്ള രൂപരേഖയില്‍ മാറ്റം വരുത്താനാണ് സാധ്യത.

അങ്ങാടിപ്പുറം ഗസ്റ്റ്ഹൗസില്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ജില്ലാകളക്ടര്‍ കെ ബിജു, സബ് കളക്ടര്‍ അമിത് മീണ, വിമാനത്താവള ഡയറക്ടര്‍ പീറ്റര്‍ കെ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

റണ്‍വേ വികസനത്തിനാണ് മുന്‍ഗണ നല്‍കേണ്ടതെന്നും കുടിയൊഴിയേണ്ടി വരുന്ന നാട്ടുകാരുടെ എതിര്‍പ്പ് പരിഹരിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്ന കാര്യം പരിശോധിക്കും. ഇതു സംബന്ധിച്ചുള്ള പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളില്‍ വേഗത്തില്‍ തരുമാനമെടുക്കാനും നിശ്ചയിച്ചിട്ടുണ്ട്.

റണ്‍വേ വികസനത്തിനായി 87 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനൊരുങ്ങുന്നത്. അതെ സമയം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ പള്ളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തിലെ ജനങ്ങള്‍ സംയുക്ത സമരവേദി രൂപീകരിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!