പാട്‌നയില്‍ സ്‌ഫോടനം;ഒരു മരണം

മോദിയുടെ റാലി തുടങ്ങാനിരിക്കെയാണ് സ്‌ഫോടനം

Image0740പാട്‌ന: പാട്‌നയിലെ റെയില്‍വെ സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നരേന്ദ്ര മോദിയുടെ റാലി തുടങ്ങാനിരിക്കെയാണ്് സഫോടനമുണ്ടായത്. പാട്‌നയിലെ റെയില്‍വെസ്റ്റേഷനിലെ കക്കൂസില്‍ സ്ഥാപിച്ച രണ്ട് നാടന്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെടുത്ത മറ്റുബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി.

നരേന്ദ്ര മോദിയുടെ ആദ്യ ബീഹാര്‍ റാലിയാണ് ഇന്ന് ഹങ്കറില്‍ നടക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് വിവധ ഭാഗങ്ങളില്‍ നിന്നും പാട്‌നയിലെത്താന്‍ നിരവധി ട്രെയിനുകളാണ് ബി ജെ പി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഒരു മണിക്കാണ് മോദിയുടെ റാലി തുടങ്ങുക. സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top