Section

malabari-logo-mobile

ആന്ധ്ര,ഒഡീഷ,ബംഗാള്‍ തീരങ്ങളില്‍ കനത്ത മഴ;മരണം 54

HIGHLIGHTS : ഹൈദരബാദ്: ആന്ധ്ര,ഒഡീഷ,ബംഗാള്‍ തീരങ്ങളില്‍ അഞ്ചുദിവസമായി കനത്തമഴ തുടരുന്നു. മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 54 ആയി. ആന്ധ്രയില്‍ 32 പേരും, ഒഡീഷയില്‍...

Andhra-Odisha-and-Bengalഹൈദരബാദ്: ആന്ധ്ര,ഒഡീഷ,ബംഗാള്‍ തീരങ്ങളില്‍ അഞ്ചുദിവസമായി കനത്തമഴ തുടരുന്നു. മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 54 ആയി. ആന്ധ്രയില്‍ 32 പേരും, ഒഡീഷയില്‍ 19 പേരുമാണ് മരിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലായി മുപ്പതോളം ജില്ലകള്‍ വെള്ളത്തിനടയിലായിട്ടുണ്ട്.

അതെസമയം കൃഷ്ണ,ഗോദാവരി നദികളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയര്‍ത്തിയിട്ടഉണ്ട്. ഇവിടെ നിന്നും ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ 12 കമ്പനികള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

sameeksha-malabarinews

വ്യോമസേന ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. ആന്ധ്രയില്‍ 67,000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 4.34 ലക്ഷം ഹെക്ടര്‍ വരുന്ന കൃഷിഭൂമി വെള്ളത്തിനടിയിലായിട്ടുണ്ട്. കൂടാതെ 800 കിലോമീറ്ററോളം വരുന്ന റോഡും നശിച്ചിട്ടുണ്ട്.

ഒഡീഷയില്‍ 85,000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നിരവധി ഗ്രാമങ്ങള്‍ ഇവിടെ വെള്ളത്തിനടിയിലാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!