ഇടതുമുന്നണി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

umman_chandyകണ്ണൂര്‍: ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഉണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ മുഖത്ത് തെറിക്കുകയും മുഖ്യമന്ത്രിയുടെ നെറ്റിയില്‍ രണ്ടിടത്ത് പരിക്കേല്‍ക്കുകയുമായിരുന്നു. പോലീസ് വാഹനത്തിന്റെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്.

പോലീസ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്.

പി ജയരാജിന്റെ നേതൃത്വത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്.

സോളാര്‍ കേസിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പൊതുപരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്ന് നേരത്തെതന്നെ ഇടതുമുന്നണി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതെസമയം പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം മുഖ്യമന്ത്രി വേദിയില്‍ തന്നെ ഇരുന്നു. എന്നാല്‍ സംഘര്‍ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്‌

Share news
error: Content is protected !!
Scroll to Top