അമൃത്‌സറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് പാക് പൗരന്‍മാരെ ബിഎസ്എഫ് വധിച്ചു

Amritsar-Photos-wagha-border-ദില്ലി : അമൃത്‌സറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് പാക് പൗരന്‍മാരെ ബിഎസ്എഫ് വധിച്ചു. ബിഎസ്എഫുമായുള്ള ഏറ്റുമുട്ടലിലാണ് ആയുധധാരികളായ ഇവര്‍ കൊല്ലപെട്ടത്. അമൃത്‌സറിന് സമീപമുള്ള അന്താാരാഷ്ട്ര അതിര്‍ത്തിയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.

അതേസമയം ഇവരുടെ നുഴഞ്ഞുകയറ്റത്തിന് പിന്നിലെ ഉദേശമെന്താണെന്ന് വ്യക്തമായിട്ടില്ല. കൊല്ലപെട്ടവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബുധനാഴ്ച പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപെട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top