പി.ജി. മിനി ടീച്ചര്‍ വിരമിച്ചു
പരപ്പനങ്ങാടി: മൂന്നര പതിറ്റാണ്ടിലധികം നീണ്ടുനിന്ന അധ്യാപന ജീവിതത്തില്‍ നിന്ന് ജി.എം.എല്‍.പി. സ്‌കൂള്‍ പരപ്പനങ്ങാടിയിലെ (അങ്ങാടി) പ്രധാനധ്യാപിക പി.ജി. മിനി ടീച്ചര്‍ വിരമിച്ചു. മികച്ച അധ്യാപിക, സംഘാടക, സഹകാരി, അധ്യാപക സംഘടനാ നേതാവ് എന്നീ നിലകളില്‍ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു ടീച്ചര്‍. 1989-ല്‍ എ.എല്‍.പി.എസ്. കുറ്റൂര്‍ നോര്‍ത്തില്‍ നിന്നാണ് മിനി ടീച്ചര്‍ തന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ജി.യു.പി.എസ്. കറുക, ജി.യു.പി.എസ്. വലിയോറ, നെടുവ ജി.എച്ച്.എസ്, ജി.എഫ്.എല്‍.പി. കടലുണ്ടി, ജി.എല്‍.പി.എസ്. പരപ്പനങ്ങാടി (ചെട്ടിപ്പടി) എന്നിവിടങ്ങളില്‍ ദീര്‍ഘകാലം […]








