
തിരുവനന്തപുരം : സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയ്ക്ക് വാട്‌സാപ് വഴി അശ്ലീല ഫോട്ടോകളും സന്ദേശങ്ങളും അയച്ച കേസിലെ പ്രതിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം പുത്തൻ വീട്ടിൽ ജഗദീഷി (37)നെയാണ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയുടെ പരാതിയിലാണ് അറസ്റ്റ്. സിറ്റി സൈബർ ക്രൈം പൊലീ സ് സ്റ്റേഷൻ അസി.കമീഷണർ എം കെ ഷാ ജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേ ഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകൾക്ക് സമാനമായ ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




