കാട്ടാന റേഷന്‍ കട തകര്‍ത്ത് ധാന്യങ്ങള്‍ ഭക്ഷിച്ചു

ഗൂഡല്ലൂര്‍ : മസിനഗുഡിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന റേഷന്‍ കട തകര്‍ത്ത് അരിയും പരിപ്പും ഭക്ഷിച്ചു. തിങ്കള്‍ രാത്രിയാണ് സംഭവം. കടയുടെ മുന്‍ഭാഗം തകര്‍ത്ത ആന ഭക്ഷ്യധാന്യങ്ങള്‍ പുറത്തേക്ക് വലിച്ചിട്ടു.

ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിക്കുടിയപ്പോഴാണ് സംഭവമറിഞ്ഞത്. മുതുമല വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് മുമ്പും റേഷന്‍ കടയ്ക്കുനേരെ ആനയുടെ ആക്രമണമുണ്ടായിട്ടുണ്ട്.

വനത്തിനുള്ളില്‍ വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനും ഭക്ഷ ണത്തിനുമായി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണ്.

റേഷന്‍ കടയ്ക്ക് അടിയന്തരമായി സുരക്ഷയൊരുക്കണമെന്നും വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top