മസിനഗുഡിയിൽ റോഡിലിറങ്ങിയ കരടി ഗതാഗതം തടസ്സപ്പെടുത്തി

ഗൂഡല്ലൂർ : വനത്തിൽനിന്ന് റോഡിലിറങ്ങിയ കരടി പത്ത് മിനിറ്റോളം ഗതാഗതം തടസ്സപ്പെടുത്തി. മസിനഗുഡി മായാർ റോഡിൽ ചൊവ്വ രാവിലെയാണ് സംഭവം. കരടി റോഡിന് നടുവിൽ ഇരുന്നും നടന്നും ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ വാഹനങ്ങൾ കുടുങ്ങി. പത്ത് മിനിറ്റിനുശേഷമാണ് കരടി കാട്ടിലേക്ക് മടങ്ങിയത്.

ഇലന്തപ്പഴം തേടി കരടിയിറങ്ങുന്ന പ്രദേശമാണിത്. വേനൽ കടുത്തതോടെ ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങൾ കാടിന് പുറത്തേക്കുവരുന്നത് പതിവായിരിക്കയാണ്.

ഈ പാതയിലൂടെ പോകുന്ന യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. വന്യമൃഗങ്ങളെ കാണുമ്പോൾ വാഹനങ്ങളിൽനിന്ന് ഇറങ്ങാനോ, ഫോട്ടോ എടുക്കാനോ, മൃഗങ്ങളെ ശല്യം ചെയ്യാനോ പാടില്ല.

Share news
error: Content is protected !!
Scroll to Top