
കോഴിക്കോട് : ബന്ധുവായ സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ മുണ്ടിക്കൽ താഴം ഊരാരിപ്പറ്റമ്മൽ അബൂബക്കറിനെ (63) സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി സി എസ് അമ്പിളി പതിമൂന്ന് വർഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ തുകയിൽനിന്ന് 30,000 രൂപ അതിജീവിതയ്ക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രോസിക്യൂഷനുവേണ്ടി അഡ്വ.ആർ എൻ രഞ്ജിത്ത് ഹാജരായി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




