Latest News

നിയമസഭ തെരഞ്ഞെടുപ്പ്: റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തടസമില്ലാത്ത വാര്‍ത്താവിനിമയ സൗകര്യം ഉറപ്പാക്കുന്നതിനായി റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തടസ്സമില്ലാത്ത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ ബി.എസ്.എന്‍.എല്‍. കണക്റ്റിവിറ്റി ലഭ്യമാക്കിയിട്ടുണ്ട്. പി.ഡബ്ല്യൂ.ഡി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന നവീകരണ ജോലികള്‍, കുഴിയെടുക്കല്‍, കേബിള്‍ സ്ഥാപിക്കല്‍ എന്നിവ ബി.എസ്.എന്‍.എല്‍ കേബിളുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാക്കും. തെരഞ്ഞെടുപ്പ് കാലയളവില്‍ […]

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സൂക്ഷ്മപരിശോധനാഫലം

സൂക്ഷ്മപരിശോധനാഫലം ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയഫലം രണ്ട്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025, നവംബര്‍ 2025 പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ്, എം.എ. ഇക്കണോമിക്‌സ് നവംബര്‍ 2025 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.എം.എ. മ്യൂസിക് മൂന്നും നാലും സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

കീം -2026: ഗൾഫ് രാജ്യങ്ങളിലെ എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ  അവസരം

      പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം  കണക്കിലെടുത്ത്  യുഎഇ (ഷാർജ) പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത നിരവധി കീം (KEAM) അപേക്ഷകർ  വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷാർജ (യുഎഇ), കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ കീം പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ പുതുക്കിയ  പരീക്ഷാ കേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതിന് കീം-2026 പോർട്ടൽ സജജമാക്കിയിരിക്കുന്നു. സമർപ്പിച്ച അപേക്ഷകളിൽ എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ ഏപ്രിൽ 7 ഉച്ചയ്ക്ക് 1 വരെ ലഭ്യമായിരിക്കും. പരീക്ഷാ കേന്ദ്രം മാറ്റുന്നതുമായി ബന്ധപ്പെട്ട് അധികമായി

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനീയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് www.polyadmission.org/ths ലിങ്ക് വഴി ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 90 സീറ്റ്. വിശദവിവരങ്ങൾക്ക്: 9846170024, 7907788350.

എംഡിഎംഎ യുമായി യുവാവ് പിടിയില്‍

ചങ്ങരംകുളം:എംഡിഎംഎ യുമായി യുവാവ് പിടിയിലായി. പട്ടാമ്പി സ്വദേശിയായ ഷാഹുല്‍ ഹമീദ്(25) ആണ് പിടിയിലായത്. ചങ്ങരംകുളം നടുവട്ടം പെട്രോള്‍ പമ്പിന് സമീപം കണ്ട യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസും തിരൂര്‍ ഡിവൈഎസ്പി എ എം സിദ്ധിക്കിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. .യുവാവിന്റെ എന്‍ഫീല്‍ഡ് ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 2024 ല്‍ ഇയാളും സഹോദരനും എംഡിഎംഎ യുമായി പട്ടാമ്പി പോലീസിന്റെ പിടിയിലായിരുന്നു. ഇയാളുടെ ഇടപാടുകാരെക്കുറിച്ച് പോലീസ്

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 1320 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1,09,360 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 165 രൂപ കുറഞ്ഞ് 13,670 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വര്‍ണവില ഒരുഘട്ടിത്തില്‍ ഒരു ലക്ഷത്തിന് താഴേക്ക് എത്തിയെങ്കിലും ഇറാന്‍ അമേരിക്കന്‍ സംഘര്‍ഷം രൂക്ഷമായതോടെ വില വീണ്ടും കുതിച്ചുയരുകയായിരുന്നു.

tehran

ടെഹ്‌റാനിലെ കെട്ടിടത്തിന് നേരെ ആക്രമണം;13 മരണം

ടെഹ്‌റാനിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വ്യോമാക്രമണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല . ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ ഇറാനെ നശിപ്പിക്കുമെന്നും ആക്രമണം അഴിച്ചുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്.ഷരീഫ് സര്‍വകലാശാലയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. ഷരീഫ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തുള്ള

സ്ത്രീധനത്തിന്റെ പേരിൽ അഞ്ച് മാസം ഗർഭിണിയായ മരുമകളെ തീയിട്ട് കൊലപ്പെടുത്തി ഭർതൃവീട്ടുകാർ

ശിവമൊഗ്ഗ: ആവശ്യപ്പെട്ട സ്ത്രീധനം പൂർണമായി നൽകിയില്ല. കുഞ്ഞിനെ അഞ്ച് മാസം ഗർഭം ധരിച്ച മരുമകളെ പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തി ഭർതൃവീട്ടുകാർ. സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലെ നവീന്റെ ഭാര്യയും സ്റ്റാഫ് നഴ്സുമായിരുന്ന ശ്വേത (30) ആണ് കൊല്ലപ്പെട്ടത്. കർണാടകയിലെ സോറബ താലൂക്കിലെ ഉളവി ഹോബ്ലിയിലുള്ള ഹൊഡബട്ടെയിലാണ് അഞ്ച് മാസം ഗർഭിണിയായ മരുമകളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർതൃപിതാവും ഭർതൃമാതാവും ഉൾപ്പെടെ നാല് പേരെ സോറബ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 30ന് ഭർത്താവിന്റെ വീട്ടിൽ വെച്ചാണ്

കേരളം വിധിയെഴുതാൻ ഇനി 3 ദിവസം ; നാളെ കലാശക്കൊട്ട്

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ . പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. ശേഷിക്കുന്ന മണിക്കൂറുകളും, ഒപ്പം കലാശക്കൊട്ടിന്റെ അവസാന നിമിഷങ്ങൾ വരെ സ്ഥാനാർഥികൾ കാടിളക്കിയുള്ള പ്രചാരണങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഉറപ്പാണ്. കനത്ത വേനൽചൂടിനെപ്പോലും അവഗണിച്ചുകൊണ്ട് പ്രവർത്തകരും നേതാക്കളും വീടുവീടാന്തരമുള്ള പ്രചാരണത്തിലും റോഡ് ഷോകളിലും സജീവമാണ്. ഓരോ പാർട്ടിയുടെയും കേന്ദ്ര നേതാക്കൾ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിക്കുന്നതോടെ മണ്ഡലങ്ങൾ സജീവമായിക്കഴിഞ്ഞു. നാളെ

ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച കടുത്ത നടപടി, ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാനെതിരെ അടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താൻ നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന് നരകത്തിൽ ജീവിക്കാമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച്ച ഇറാനെ സമ്പൂർണമായി തകർക്കും. പവർ പ്ലാൻ്റുകൾ, പാലങ്ങൾ ഉൾപ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീർക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും -ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിനായി ഇറാൻ ഭരണകൂടത്തിന് ഇന്നലെയാണ് ട്രംപ് വീണ്ടും 48 മണിക്കൂർ സമയം നൽകിയത്.

error: Content is protected !!
Scroll to Top