
ചങ്ങരംകുളം:എംഡിഎംഎ യുമായി യുവാവ് പിടിയിലായി. പട്ടാമ്പി സ്വദേശിയായ ഷാഹുല്‍ ഹമീദ്(25) ആണ് പിടിയിലായത്.
ചങ്ങരംകുളം നടുവട്ടം പെട്രോള്‍ പമ്പിന് സമീപം കണ്ട യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസും തിരൂര്‍ ഡിവൈഎസ്പി എ എം സിദ്ധിക്കിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
.യുവാവിന്റെ എന്‍ഫീല്‍ഡ് ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 2024 ല്‍ ഇയാളും സഹോദരനും എംഡിഎംഎ യുമായി പട്ടാമ്പി പോലീസിന്റെ പിടിയിലായിരുന്നു. ഇയാളുടെ ഇടപാടുകാരെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിണം ആരംഭിച്ചിട്ടുണ്ട്.




