കേരളം വിധിയെഴുതാൻ ഇനി 3 ദിവസം ; നാളെ കലാശക്കൊട്ട്

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ . പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും.

ശേഷിക്കുന്ന മണിക്കൂറുകളും, ഒപ്പം കലാശക്കൊട്ടിന്റെ അവസാന നിമിഷങ്ങൾ വരെ സ്ഥാനാർഥികൾ കാടിളക്കിയുള്ള പ്രചാരണങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഉറപ്പാണ്.

കനത്ത വേനൽചൂടിനെപ്പോലും അവഗണിച്ചുകൊണ്ട് പ്രവർത്തകരും നേതാക്കളും വീടുവീടാന്തരമുള്ള പ്രചാരണത്തിലും റോഡ് ഷോകളിലും സജീവമാണ്. ഓരോ പാർട്ടിയുടെയും കേന്ദ്ര നേതാക്കൾ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിക്കുന്നതോടെ മണ്ഡലങ്ങൾ സജീവമായിക്കഴിഞ്ഞു.

നാളെ വൈകുന്നേരം കലാശക്കൊട്ട് കഴിയുന്നതോടെ സംസ്ഥാനത്ത് നിശബ്ദ പ്രചാരണത്തിന് തുടക്കമാകും. മിക്ക ജില്ലകളിലും കനത്ത ചൂട് തുടരുന്നതിനാൽ വോട്ടർമാരുടെ ആരോഗ്യവും പ്രചാരണ സമയത്തെ സുരക്ഷയും ഉറപ്പാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top