Latest News

ഇനി മദ്യഷോപ്പുകള്‍ക്ക് 2 ദിവസം അവധി

തിരുവനന്തപുരം:2026 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 6 മണി മുതല്‍ തിരഞ്ഞെടുപ്പ് ദിവസമായ 9 ാം തിയതി വൈകീട്ട് 6 മണിവരെ മദ്യഷോപ്പുകള്‍ അടച്ചിടും. കള്ളുഷാപ്പുകള്‍ക്കും ബാറുകള്‍ക്കും ഇത് ബാധകമാണ്. വോട്ടെണ്ണല്‍ ദിവസമായ മെയ് 4 ാം തിയതിയും ഡ്രൈഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം മദ്യവ്യാപാര കേന്ദ്രങ്ങള്‍ അടച്ചിടുന്നതുകൊണ്ടാകാം ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

സ്വര്‍ണവിലയിലും ഓഹരി വിപണിയിലും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയായാണ് സ്വര്‍ണവില. പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപയായാണ് വില. അതേസമയം, ആഗോള വിപണിയിലും സ്വര്‍ണത്തിന്റെ വിലയില്‍ കാര്യമായ വ്യതിയാനമുണ്ടായിട്ടില്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയില്‍ 210 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ സെന്‍സെക്സില്‍ 128 ാേപയിന്റ് ഇടിവുണ്ടായിരിക്കുന്നത്. ഇറാന് നേരെ ഡോണള്‍ഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയതാണ് വിപണിയില്‍ ഇടിവുണ്ടായിരിക്കുന്നതിന് പ്രധാനകാരണം. മലബാറി ന്യൂസ് വാട്‌സ്ആപ്പ്

എൽ.പി.ജി. വിതരണം: പരിശോധന ഊർജിതമാക്കി

എൽ.പി.ജി. വിതരണത്തിൽ സംസ്ഥാനത്ത് വിവിധ തലങ്ങളിലുള്ള പരിശോധനകൾ ഊർജ്ജിതമായി നടന്നുവരുന്നതായി സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. മദ്ധ്യ പൂർവേഷ്യയിലെ യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നിലനിൽക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. സംസ്ഥാനത്ത് വിവിധ താലൂക്കുകളിലെ ഗ്യാസ് ഏജൻസികളിലായി 1113 പരിശോധനകളും, ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് 5809 പരിശോധനകളും നടത്തിയതിന്റെ ഭാഗമായി 251 എൽ.പി.ജി സിലിണ്ടറുകൾ  പിടിച്ചെടുത്തിട്ടുണ്ട്. സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനയുടെ ഭാഗമായി 71 എൽ.പി.ജി സിലിണ്ടറുകളും പിടിച്ചെടുത്തിട്ടുള്ളതായി സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. എൽ.പി.ജി

നിയമസഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറംനിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരസ്യപ്രചാരണം ഇന്ന് (ചൊവ്വ) വൈകീട്ട് ആറിന് അവസാനിക്കും. ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ മുതല്‍ വൈകീട്ട് ആറ് വരെയാണ് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണ്. പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം സമാധാനപരവും പൊലീസ് അനുമതി പ്രകാരവും ആയിരിക്കണം. ചിലയിടങ്ങളില്‍ കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള

നിർത്തിയിട്ട ലോറിക്ക് പിറകിൽ വാനിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരൂരങ്ങാടി പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് അപകടം. അപകടത്തിൽ ചട്ടിപ്പറമ്പ് സ്വദേശിയായ ഷാദിൽ എന്നയാൾ മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ. മറ്റൊരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തുടർ ചികിത്സക്കായി മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. റോഡിൽ നിർത്തിയിട്ട മരം കയറ്റിയ ലോറിയിലെക്ക് മെഡിക്കൽ സാധനങ്ങളുമായി പോവുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

കായണ്ണ : അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മല്‍ ബബിലേഷി ന്റെയും ദീഷ്ണയുടെയും മകന്‍ ആര്യന്‍ ആണ് മരിച്ചത്. കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് റിവേഴ്‌സ് വന്ന പിക്കപ്പ് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങിയത്.

വയനാട് തുരങ്കപാത നിർമാണം: അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി : വയനാട് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അനുമതി നല്‍കിയതില്‍ ചട്ടലംഘനമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയും ചെയ്തു. വയനാട് തുരങ്കപാത നിര്‍മ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. തുരങ്ക പാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നും അടിയന്തരമായി നിര്‍മ്മാണം സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍. പദ്ധതിയുടെ

നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള്‍, ഭിന്നശേഷി സൗഹൃദ ബൂത്തുകള്‍ സൗന്ദര്യവല്‍ക്കരിക്കും

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വോട്ടിംഗ് സുഗമമാക്കുന്നതിനുമായി മലപ്പുറം ജില്ലയില്‍ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള്‍ കൂടി സജ്ജീകരിച്ചു. ഒരു പോളിംഗ് സ്റ്റേഷനില്‍ 1350 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ അധിക ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം മണ്ഡലത്തില്‍ നാലും തിരൂരങ്ങാടിയില്‍ രണ്ടും കോട്ടക്കല്‍ മണ്ഡലത്തില്‍ ഒന്നും ഓക്സിലറി പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം നിയോജക മണ്ഡലത്തില്‍ ബൂത്ത് നമ്പര്‍ 34 കൂവത്തുല്‍ ഇസ്ലാം മദ്രസ, ഷാപ്പിന്‍കുന്ന് (സൗത്ത്),

error: Content is protected !!
Scroll to Top