ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച കടുത്ത നടപടി, ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ : ഇറാനെതിരെ അടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താൻ നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന് നരകത്തിൽ ജീവിക്കാമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച്ച ഇറാനെ സമ്പൂർണമായി തകർക്കും. പവർ പ്ലാൻ്റുകൾ, പാലങ്ങൾ ഉൾപ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീർക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും -ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിനായി ഇറാൻ ഭരണകൂടത്തിന് ഇന്നലെയാണ് ട്രംപ് വീണ്ടും 48 മണിക്കൂർ സമയം നൽകിയത്. […]








