ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി വീഡിയോ കോളുകൾ വഴി നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. കെട്ടിച്ചമച്ച നിയമനടപടികളുമായാണ് ഇത്തരം തട്ടിപ്പുകാർ ഇരകളെ ഭീഷണിപ്പെടുത്തുന്നത്.

പൊലീസ് ഉദ്യോഗസ്ഥരായും സർക്കാർ ജീവനക്കാരായും വേഷമിട്ടാണ് തട്ടിപ്പുകാർ ഇടപെടുന്നത്. പൊലീസിനെയോ സർക്കാർ ഏജൻസികളെയോ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കാനും ജാഗ്രത പാലിക്കാനും ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.

വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നത് പങ്കിട്ട ഉത്തരവാദിത്വമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

Share news
error: Content is protected !!
Scroll to Top