മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വിഭാഗം നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ കൊണ്ടോട്ടിയിൽ 5.539 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. പുളിക്കൽ ആലക്കപറമ്പ് കെ പി മുഹമ്മദ് മുസ്തഫ (33)യെയാണ് കൊണ്ടോട്ടി പാണ്ടിക്കാടു നിന്ന് മലപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി എം ഷൈലേഷും സംഘവും അറസ്റ്റ് ചെയ്തത്. 4800 രൂപയും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. മലപ്പുറം ജെഎഫ്‌സിഎം കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കൊണ്ടോട്ടി എയർപോർട്ട്, എടവണ്ണപ്പാറ ഭാഗങ്ങളിൽ വ്യാപകമായി യുവാക്കൾക്കിടയിൽ രാസലഹരികൾ വിതരണം ചെയ്യുന്ന ആളാണ് മുസ്തഫയെന്ന് എക്സൈസ് പറഞ്ഞു. ഇയാളുടെ സഹായികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി ദിനേശൻ, ടി സന്തോഷ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ പ്രമോദ് ദാസ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസറായ എൻ രഞ്ജിത്ത്, സിഇഒമാരായ ഷംസുദ്ദീൻ, ഹാഷിർ, പി എസ് സില്ല എന്നിവർ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top