ടെഹ്‌റാനിലെ കെട്ടിടത്തിന് നേരെ ആക്രമണം;13 മരണം

ടെഹ്‌റാനിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വ്യോമാക്രമണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല .

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ ഇറാനെ നശിപ്പിക്കുമെന്നും ആക്രമണം അഴിച്ചുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്.ഷരീഫ് സര്‍വകലാശാലയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. ഷരീഫ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തുള്ള പ്രകൃതി വാതക വിതരണ കേന്ദ്രത്തിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

.

Share news
error: Content is protected !!
Scroll to Top