Latest News

സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം

സെന്‍സസ് -2027ന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ മാസം മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 16 മുതല്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്‍. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട വിധം https://se.census.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച്

ഗതാഗത നിയന്ത്രണം

രാമനാട്ടുകര മുതല്‍ വൈദ്യരങ്ങാടി ജില്ലാ അതിര്‍ത്തി വരെയുളള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ പണികൾ പൂര്‍ത്തിയാകുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. ബദല്‍ സംവിധാനമായി മറ്റ് സര്‍വീസ് റോഡുകള്‍ ഉപയോഗിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; 6 മരണം

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. നാല്‍പതോളം തൊഴിലാളിക്ക് പരിക്കേറ്റതായാണ് വിവരം. തൃശൂര്‍ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ പുരയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. തൊഴിലാളികളില്‍ പലരേയും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ പരിക്കേറ്റതായാണ് വിവരം. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഉച്ച തിരിഞ്ഞാണ് ആദ്യ സ്‌ഫോടന ശബ്ദം കേട്ടതെന്ന് സമീപ വാസികള്‍ പറയുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി സ്‌ഫോടനമുണ്ടാകുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടന വസ്തുക്കള്‍ നിര്‍വീര്യമാക്കാത്തതിനാലും

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നത്‌ വാസ്തവ വിരുദ്ധമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ല. സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രമാധ്യമങ്ങളിലൂടെയും സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡ് മുഖേനയുമാണ് അറിയിക്കുക. വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമ്പത്തിക നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയോ, വ്യക്തിഗത വിവരങ്ങളോ പണമോ നൽകുകയോ

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; മഞ്ഞ അലര്‍ട്ട്

കേരളത്തില്‍ ഏപ്രില്‍ 24 വരെ ഉയര്‍ന്ന താപനില. പാലക്കാട് ജില്ലയില്‍ 40 °C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 °C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 3 മുതല്‍ 4 ത്ഥC വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ (മലയോരമേഖലകളിലൊഴികെ) ഏപ്രില്‍

ഗ്ലാസ് കയറ്റിവന്ന ലോറി ബൈക്കില്‍ ഇടിച്ചുകയറി;രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

മഞ്ചേരി:അരീക്കോട് – മഞ്ചേരി റോഡിലെ ഇളയൂരില്‍ ഗ്ലാസുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ആളെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പുറത്തെത്തിച്ചു. ഇന്ന് ഉച്ചയടോയാണ് അപകടം സംഭവിച്ചത്.

error: Content is protected !!
Scroll to Top