വാഹന പിഴകള്‍ പകുതി തുകയ്ക്ക് തീര്‍പ്പാക്കാം

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പിഴ തുകകള്‍ പകുതി തുകയ്ക്ക്  അടച്ചുതീര്‍ക്കാന്‍ അവസരം. സര്‍ക്കാരിന്റെ പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായാണ് അവസരമുള്ളത്.  2024 ഡിസംബര്‍ 31 വരെ ചാര്‍ജ് ചെയ്ത ഇ-ചലാനുകള്‍ക്കാണ് ഇളവ് ലഭിക്കുക. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ പിടികൂടിയ കേസുകള്‍ക്കും നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ക്കും ഈ ഇളവ് ബാധകമാണ്.

ഒറ്റത്തതവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 22, 25  തീയതികളില്‍ മലപ്പുറം എസ്.പി. ഓഫീസ് അനക്‌സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ പിഴ തുക തീര്‍പ്പാക്കാന്‍ അവസരമുണ്ട്.

രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് അദാലത്ത്. യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ മുഖേന പണമടയ്ക്കാം. നേരിട്ട് പണം സ്വീകരിക്കില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top