കാലിക്കറ്റ് സർവകലാശാല വാർത്തകൾ; വിദ്യാര്‍ഥികളുടെ ഔട്ട്കം കണക്കാക്കാന്‍ കാല്‍ക്കുലേറ്റര്‍ ഒരുക്കി സര്‍വകലാശാല

വിദ്യാര്‍ഥികളുടെ ഔട്ട്കം കണക്കാക്കാന്‍ കാല്‍ക്കുലേറ്റര്‍ ഒരുക്കി സര്‍വകലാശാല

ഔട്ട് കം ബേസ്ഡ് എജ്യുക്കേഷന്‍ (ഒ.ബി.ഇ.) കണക്കാക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ കാല്‍ക്കുലേറ്റര്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ഥികളുടെ അക്കാദമിക പ്രകടനം (കോഴ്‌സ് ഔട്ട്കം, പ്രോഗ്രാം ഔട്ട്കം, പ്രോഗ്രാം സ്‌പെസിഫിക് ഔട്ട്കം മുതലായവ) വിലയിരുത്തുന്നതിലെ സങ്കീര്‍ണത ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് സോഫ്റ്റ്‌വെയർ. സര്‍വകലാശാലയുടെ ഔദ്യോഗിക ലേണിങ് മാനേജ്‌മെന്റ് സിസ്റ്റമായ മൂഡില്‍ ( learnspace.uoc.ac.in ) വഴി ഇത് പഠനവകുപ്പുകള്‍ക്കും അഫിലിയേറ്റഡ് കോളേജുകള്‍ക്കും സൗജന്യമായി ലഭ്യമാകും. താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ ഡോ. പി. അഷ്‌കറലി, പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ എ.ആര്‍. രമേഷ്, വിദ്യാര്‍ഥിയായ കെ. മുഹമ്മദ് അഫ്‌ലഹ് എന്നിവരാണ്  പി.എം. ഉഷ പദ്ധതിപ്രകാരം തയ്യറാക്കിയ ഒ.ബി.ഇ. കാല്‍ക്കുലേറ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്റേണല്‍, എക്‌സറ്റേണല്‍ അസൈന്‍മെന്റുകള്‍ യഥാസമയം വിലയിരുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഡാറ്റ പരിശോധിക്കുന്നതിനും ഒ.ബി.ഇ. കാല്‍ക്കുലേറ്റര്‍ സഹായകമാകും. സ്വതന്ത്ര സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ആദ്യസംരഭമാകും ഇതെന്ന് പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.  ചടങ്ങില്‍ പി.എം. ഉഷ കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജീവ് എസ്. മേനോന്‍, എജ്യുക്കേഷന്‍ പഠനവകുപ്പ് മേധാവി ഡോ. എ. ഹമീദ്, ഡോ. കെ. അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ഏപ്രിൽ 25-ന് ( ശനി ) രാവിലെ 10.00 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.ബി.എ. (CCSS – 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

മൂന്ന്, അഞ്ച്, ഒൻപത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top